September 21, 2026

വയനാട് ടൂറിസം ഗൈഡ് പ്രകാശനം ചെയ്തു .

0
IMG_20220721_070959.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ : വയനാടിന്റെ ടൂറിസം  കേന്ദ്രങ്ങളെ കുറിച്ച് പ്രതിപാതിപ്പിക്കുന്ന “വയനാട് ടൂറിസം ഗൈഡ് ” കൽപറ്റ ഒലീവ്സ് റിസോർട്ടിൽ വെച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി  അജേഷ്.കെ.ജി പ്രകാശനം ചെയ്തു. രണ്ട് പതിറ്റാണ്ടിലധികമായി ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുന്ന സുബൈർ ഇള കുളത്തിന്റേതാണ് ഈ കൈ പുസ്തകം. വയനാട് ടൂറിസ്റ്റ് മാപ്പ് , വയനാട് ടൂറിസം ഡയറക്ടറി , വയനാട് ടൂറിസം ഗൈഡ് (ഇംഗ്ലീഷ്) എന്നീ പുസ്തകങ്ങളും ഇതിന് മുമ്പ്  ഇദ്ധേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തത്തിന്റെ ആദ്യ   കോപ്പി  പ്രസ് ക്ലബ് പ്രസിഡണ്ട് ഗിരീഷ് ഏറ്റു വാങ്ങി. ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മത് സലീം വി അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ പുസ്തക പരിചയം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുള്ള, ഡബ്ല്യു.ടി.ഒ പ്രതിനിധി ബാബു വൈദ്യർ , ബിജു തോമസ്, സാജിദ് .എൻ.സി, ലൂക്കാ ഫ്രാൻസിസ് , സോളമൻ എൽ.എ., ജഷീദ് അമ്പലവയൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *