April 26, 2024

സൗജന്യമുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് 23ന്

0
Img 20220721 072021.jpg
മാനന്തവാടി:  സൗജന്യമുഖവൈകല്യ – സൗജന്യമുച്ചിറി  നിവാരണ ക്യാമ്പ്   23 ന്ശനിയാഴ്ച  മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ നടക്കും. പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ, വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ
എന്നീ സംഘടനയാണ് പുഞ്ചിരി ക്യാമ്പിന് നേതൃത്വം നൽകുന്നത്. 
മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സാണ് സൗജന്യ ചികിത്സ ഒരുക്കുക. തലയോട്ടിയിലെ മുഴ, ചെവിയില്ലാത്തവർ, പതിഞ്ഞതും
ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക്
തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള
വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍
സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ
വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ
ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന്
എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കല്‍  സയന്‍സില്‍ ചെയ്ത് കൊടുക്കും. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും 9645370145, 9544329059, 8590349194, 9497043287
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *