April 20, 2024

കെ.എസ്.ടി.എ. ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണ്ണയും ജൂലൈ 23 ന്

0
Img 20220721 160141.jpg
കൽപ്പറ്റ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന അധ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 23 ന് വയനാട് ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, വിദ്യാകിരണം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, മതനിരപേക്ഷത സംരക്ഷിക്കുക, പണിമുടക്കവകാശം തൊഴിലവകാശമാക്കാൻ നിയമ നിർമാണം നടത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പാഠ്യപദ്ധതി പരിഷ്കരണം വേഗത്തിലാക്കുക, കെ.ഇ.ആർ സമഗ്രമായി പരിഷ്കരിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക, സ്ത്രീപക്ഷ കേരളത്തിനായി അണിനിരക്കുക തുടങ്ങി 36 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നട ത്തുന്നത്. 23 ന് രാവിലെ 10 മണിക്ക് കൽപ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂളിന് സമീപത്ത് നിന്നും മാർച്ച് ആരംഭിക്കും. ബത്തേരി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മറ്റികളു ടെയും പനമരം ഏരിയാ കമ്മറ്റിയുടെയും ബാനറുകൾക്ക് പിന്നിൽ ജില്ലയിലെ മൂന്നു റോളം യൂണിറ്റുകളിൽ നിന്നുള്ള അധ്യാപകർ മാർച്ചിൽ അണിനിരക്കും. മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ ട്രഷറർ സ: പി ഗഗാറിൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി എ കെ ബീന ഡിമാൻഡു കൾ വിശദീകരിക്കും. സംസ്ഥാന ജില്ലാ നേതാക്കൾ ധർണ്ണയെ അഭിവാദ്യം ചെയ്യും. ഡി.ഡി.ഇ ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളിൽ വിപുലമായ പ്രചരണ പരിപാടികൾ നടത്തി വരുന്നു. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ : പി ജെ ബിനേഷ് (സംസ്ഥാന സെക്രട്ടറി) വിൽസൺ തോമസ് (ജില്ലാ സെക്രട്ടറി) വി എം ഷിജു (ജില്ലാ ജോയിന്റ് സെക്രട്ടറി) ബിനുമോൾ ജോസ് (ജില്ലാ വൈസ് പ്രസിഡന്റ്)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *