July 17, 2026

ഐ.ടി.ഐ പ്രവേശന നടപടികൾ ആരംഭിച്ചു കരിയർ ഗൈഡൻസ് സെമിനാർ ശനിയാഴ്ച

0
IMG_20220721_160440.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഈ അദ്ധ്യായന വർഷത്തെ ഗവ. ഐ.ടി.ഐ പ്രവേശന നടപടികൾ ജൂലൈ 20 മുതൽ ഓൺലൈൻ മുഖാന്തരം ആരംഭിച്ചിരിക്കുന്നു. അപേക്ഷകൾ ഓൺലൈനായി itidadmissions.kerala.gov.in എന്ന പോർട്ടലിൽ ആഗസ്റ്റ് 30 വരെ സമർപ്പിക്കാവുന്നതാണ്. കേരളത്തിലെ 104 ഐ.ടി.ഐകളിലേയ്ക്കും 100 രൂപ ഫീസ് നിരക്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ഐ.ടി.ഐകളിലും വനിതകൾക്ക് 30% സീറ്റ് സംവരണം ചെയ്തിട്ടിട്ടുണ്ട് .
അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി പൊതുജനങ്ങൾക്കായി ഐ.ടി.ഐ കോഴ്സുകളും, തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ ജൂലൈ 23 ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയിൽ വെച്ച് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിൽ ഐ.ടി.ഐയിലെ വിവിധ കോഴ്സുകളും, തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നു. ഐ.ടി.ഐകളുടെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുന്നതായിരിക്കും. കൂടാതെ ഐ.ടി.ഐ പ്രവേശനത്തിനുളള നിർദ്ദേശങ്ങളും, ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിനുളള സഹായങ്ങളും ലഭിക്കുന്നതായിരിക്കും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ നോഡൽ ഐ.ടി.ഐ പ്രിൻസിപ്പാൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *