June 6, 2026

ബ്ലേഡ് ഇടപാട്: മേപ്പാടിയിൽ രണ്ട് പേർ അറസ്റ്റിൽ

0
IMG-20220722-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: യുവ വ്യാപാരി ബ്ലേഡ് ഇടപാടിൽ കുടുങ്ങി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് പോലിസ് നടത്തിയ റെയ്ഡിൽ രണ്ട് പേർ അറസ്റ്റിലായി. നെല്ലിമുണ്ട ഓർക്കാട്ടേരി വീട്ടിൽ ഹുമയൂൺ കബീർ എന്ന ബാബു,കോട്ടപ്പാടി എരുമക്കൊല്ലി പ്രജു നിവാസില്‍ ശിവന്‍ എന്നിവരാണ് രണ്ട് ദിവസങ്ങളിലായി പിടിയിലായത്.
 അമിത പലിശക്ക് കടം കൊടുക്കുന്നവരാണിവർ. റെയ്ഡ് ഇനിയും തുടരും . കഴിഞ്ഞയാഴ്ച മേപ്പാടി ടൗണിലെ യുവ വ്യാപാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശത്തെ പലിശക്കാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അമിത പലിശ ഇടപാടുമായി ബന്ധപ്പെട്ട് പല വീടുകളിലും ഒരേ സമയം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈടായി വാങ്ങിയ മുദ്രപത്രം, ബ്ലാങ്ക് ചെക്ക് , ആര്‍ സി ബുക്ക്, എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.എസ്.എച്ച്.ഒ വിപിന്‍, എസ്.ഐമാരായ സിറാജ്, അബ്ദു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് മേപ്പാടി പോലിസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *