April 25, 2026

ആഫ്രിക്കൻ പന്നിപ്പനി സർക്കാരിന്റെ അനാസ്ഥ:ബി.ജെ.പി

0
IMG-20220723-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ

 മാനന്തവാടി. മുൻസിപ്പാലിറ്റിയിലെ പന്നിഫാമുകളിൽ കഴിഞ്ഞ മാസം പന്നികൾ ചത്തൊടുങ്ങിയിട്ടും കാരണം കണ്ടെത്താൻ മാസങ്ങളോളം വേണ്ടിവന്നത്, സർക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.കഴിഞ്ഞമാസം ജൂൺ 3 മുതൽ പന്നികൾ ചത്തൊടുങ്ങാൻ തുടങ്ങിയിട്ട്, എന്നിട്ടും പന്നികൃഷി ചെയ്തു പോരുന്ന കർഷകർക്ക് തക്കതായ നഷ്ടപരിഹാരം അനുവദിക്കുകയോ മറ്റു പന്നികൾക്ക് രോഗം പടരാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയോ അധികൃതർചെയ്തിട്ടില്ല.വെറും പ്രസ്താവനയിൽ ഒതുങ്ങിയിരിക്കുകയാണ്. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരം നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഷിംജിത്ത് കണിയാരം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *