

കൽപ്പറ്റ : വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ആസാമിലെ ജനതയെ സഹായിക്കാൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റി ആഹ്വാന പ്രകാരമുള്ള
ഹുണ്ടിക ശേഖരണം നടത്തി. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിലാണ് ഫണ്ട് ശേഖരണം നടത്തിയത്. കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ ഫണ്ട് ശേഖരത്തിന് ജില്ലാ സെക്രട്ടറി കെ.റഫീഖും കൽപ്പറ്റ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ ഫണ്ട് ശേഖരത്തിന് ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസും നേതൃത്വം നൽകി. ഹുണ്ടികാ പ്രവർത്തനത്തിലൂടെ ജില്ലയിൽ ശേഖരിച്ച തുക ഞായറാഴ്ച സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.



Leave a Reply