March 29, 2024

സഹകരണ മേഖല കനത്ത പ്രതിസന്ധികളെ നേരിടുന്നു: ഉബൈദുള്ള ( എം.എൽ.എ )

0
Img 20220724 Wa00082.jpg
വൈത്തിരി  :രാജ്യം കണ്ട വൻദുരന്തമായ കറൻസി പ്രതിസന്ധിക്ക് ശേഷം
പിന്നീടുള്ള വർഷങ്ങളിൽ
തുടർച്ചയായി ഉണ്ടായ 
പ്രകൃതി ദുരന്തങ്ങളും ജി.എസ്.ടി.യിൽ വന്ന മാറ്റം ഉൾപ്പെടെ മാരകമായ
വിപത്തായ കൊറോണയും
കേന്ദ്ര- കേരള ഗവൺമെന്റുകളുടെ ജനവിരുദ്ധ നയങ്ങളും പദ്ധതികളും കാരണം സാധാരണക്കാരന്റെ പ്രതീക്ഷ കേന്ദ്രങ്ങളായ സഹകരണ മേഖല മുചൂടും പ്രതിസന്ധികളെയാണ് നേരിടുന്നതെന്ന് ഉബൈദുള്ള 
എം എൽ എ അഭിപ്രായപ്പെട്ടു.
കേരള അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ ( യൂ. ബി.ഇ.ഒ )
ദ്വിദിന സംസ്ഥാന സമ്പൂർണ്ണ 
സമ്മേളനം വയനാട് വൈത്തിരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക തകർച്ച മൂലം 
ബാങ്കിൽ നിന്നും വായ്പയെടുത്ത
സാധാരണക്കാർ തിരിച്ചടവിന്റെ കാര്യത്തിൽ പ്രയാസത്തിന്റെ കെടുതിയിലാണ്.എന്നാൽ അതെ സമയം തിരിച്ചടവ് മുടങ്ങി
കേരളത്തിൽ കിട്ടാകടം വൻ വർദ്ധനവുണ്ടായി കേരളത്തിൽ
സഹകരണ ബാങ്കിംഗ് രംഗം
കരകയറാൻ പറ്റാത്ത വിധം
തകർച്ച നേരിടുകയും ചെയ്യുന്നു.
ഇവിടെ അടിയന്തിരമായും
കേന്ദ്ര – കേരള സർക്കാറുകളും
റിസർവ്വ് ബാങ്കും 
നിസ്സംഗത മാറ്റി അടിയന്തിരമായും
ഉണർന്ന് പ്രവർത്തിച്ചേ പറ്റു .
അലെങ്കിൽ സഹകരണ മേഖല
തകർന്ന് തരിപ്പണമാവും.ഉബൈദുള്ള എം.എൽ.എ. അഭിപ്രായപ്പെട്ടു.
യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് 
സി. എച്ച് .മുസ്തഫ അധ്യക്ഷ്യം വഹിച്ചു.ചന്ദ്രിക പത്രാധിപരും പ്രമുഖ
വാഗ്മിയുമായ കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വനിതാ ലീഗ് അദ്ധ്യക്ഷ സുഹറ മമ്പാട് ,
നാസർ കെ.എം,സ്വാഗതവും, ട്രഷറർ 
മജീദ് അമ്പലക്കണ്ടി.സലീം മേമന , അബ്ദുൽ റഷീദ് കുരിക്കൾ, മൂജീബ് ആറ്റിയേടത്ത്,ഇസ്മായിൽ കോട്ടക്കൽ, ശിഹാബ് വി.എ , ആഷിഖ് കണ്ണൂർ വനിതാ വിംഗ്
സംസ്ഥാന നേതാക്കളായ
ഫാത്തിമാ ബീവി, നസീറ.സി. 
സംസാരിച്ചു. 
തുടർന്ന് നടന്ന ട്രേഡ്
യൂണിയൻ സംഗമം 
എസ്.ടി.യു. അഖിലേന്ത്യ പ്രസിഡന്റ്
അഡ്വ: എം.റഹ്മത്തുള്ള ഉൽഘാടനം
ചെയ്തു. വൈ: പ്രസി. നൗഷാദ് കോട്ടയം അദ്ധ്യക്ഷം വഹിച്ചു. വിവിധ സംഘടന പ്രതിനിധികളായ ടെഡി എ സിൽവസ്റ്റർ
ടി.പി. ശബരീഷ് കുമാർ , ഫൈസൽ കളത്തിങ്ങൽ, വി.ആറ്റക്കോയ തങ്ങൾ , സുഫീർ ആലുവ സംസാരിച്ചു. 
ഇന്ന് ഞായർ രണ്ടാം ദിന സമ്മേളനം
അഡ്വ : യു.എ.ലത്തീഫ് എം.എൽ.എ ഉൽഘാടനം ചെയും .
അഡ്വ: ടി.സിദ്ധീഖ് എം.എൽ.എ.
പി.പി.എ. കരിം, വി.സത്യനാഥൻ
തുടങ്ങി പ്രമുഖർ 
സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *