March 29, 2024

വാട്ടര്‍ അതോറിറ്റി : കുടിശ്ശിക നിവാരണ അദാലത്ത്

0
Img 20220726 Wa00082.jpg
കൽപ്പറ്റ : വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി കല്‍പ്പറ്റ ജല അതോറിറ്റി സബ് ഡിവിഷന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കായി കേരളജല അതോറിറ്റി കുടിശ്ശിക നിവാരണ അദാലത്ത് നടത്തുന്നു. ഗാര്‍ഹിക,ഗാര്‍ഹികേതര വിഭാഗം ഉപഭോക്താക്കള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 15 വരെ കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷകര്‍ ജൂണ്‍ 30 ന് മുന്‍പ് വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശികയുളളരായിരിക്കണം. റവന്യു റിക്കവറി നടപടി നേരിടുന്നവര്‍, കോടതി വ്യവഹാരത്തില്‍ ഉള്‍പ്പെടുന്നവര്‍, കുടിശികയുടെ പേരില്‍ കണക്ഷന്‍ വിഛേദിക്കപ്പെട്ടവര്‍, വിവിധ കാരണങ്ങളാല്‍ അധികബില്‍ വന്നവര്‍, ക്യാന്‍സര്‍, ഹൃദയമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ് നടത്തുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍, മൂന്നു വര്‍ഷത്തിലധികമായി മീറ്റര്‍ റീഡിംഗ്് ഇല്ലാത്തതും ബില്‍ ലഭിക്കാത്തതുമായ ഉപഭോക്താക്കള്‍, തെറ്റായി ഗാര്‍ഹികേതര വിഭാഗത്തില്‍ ബില്‍ നല്‍കിയവര്‍, വാട്ടര്‍ ചാര്‍ജ്ജ്് അടച്ച്് കണക്ഷനുകള്‍ വിഛേദിച്ചതും വിഛേദന ഫീസ് അടക്കാത്തതിനാല്‍ കുടിശ്ശിക വന്ന ഉപഭോക്താക്കള്‍, കണക്ഷന്‍ ഭൗതീകമായി നിലവില്ലാത്ത ഉപഭോക്താക്കള്‍ എന്നിവര്‍ക്ക്് ഇളവിന് അര്‍ഹതയുണ്ട്്. ആനംസ്റ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപേക്ഷ പരിഹരിക്കാനായുള്ള സിറ്റിംഗ് ആഗസ്റ്റ് 15 വരെ എല്ലാ വ്യാഴാഴ്ച്ചയും ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍ 04936 202594
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *