March 28, 2024

ആഫ്രിക്കന്‍ പന്നിപ്പനി:നൂറോളം പന്നികളെ കൂടി നാളെ ഉന്മൂലനം ചെയ്യും

0
Img 20220725 Wa00343.jpg
കൽപ്പറ്റ : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്താവാടി നഗരസഭയിലെ ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലുളള മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൂടി നാളെ  (ബുധന്‍) ഉന്മൂലനം ചെയ്യും. തവിഞ്ഞാലിലെ ഒരു ഫാമിലെ 350 പന്നികളെ ഹൂമേന്‍ കള്ളിംഗ് നടപടികള്‍ തിങ്കളാഴ്ച്ച പൂര്‍ത്തിയായിരുന്നു. ഒരു ദിവസത്തെ ക്വാറന്റൈന്‍ ഇടവേളയ്ക്ക് ശേഷമാണ് റാപിഡ് റെസ്‌പോണ്‍സ് ടീം ബുധനാഴ്ച്ച വീണ്ടും മാനന്തവാടിയിലെ ഫാമുകളില്‍ ഉന്‍മൂലന നടപടികള്‍ പുനരാരംഭിക്കുന്നത്. പന്നികളെ ഫാമുകള്‍ക്ക് അടുത്തുളളതും സൗകര്യപ്രദവുമായ സ്ഥലത്ത് കൂട്ടത്തോടെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കള്ളിംഗ് നടപടികള്‍ തുടങ്ങുക. ഇതിനായുളള എല്ലാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച്ച രാത്രിയോടെ മൂന്ന് ഫാമുകളിലെയും പന്നികളെ ഉന്‍മൂലനം ചെയ്യും. അതിന് ശേഷം അണുനശീകരണ പ്രവര്‍ത്തനങ്ങളും നടക്കും. നടപടിക്രമങ്ങളുടെ മുന്നോടിയായി മാനന്തവാടി നഗരസഭയില്‍ ജനപ്രതിനിധി തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്രയും വേഗം ലഭ്യക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ.ജയരാജിനാണ് നടപടിക്രമങ്ങളുടെ ഏകോപന ചുമതല. കാട്ടിക്കുളം വെറ്ററനറി സര്‍ജന്‍ ഡോ. വി. ജയേഷിന്റെയും മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് വെറ്ററനറി സര്‍ജന്‍ ഡോ. കെ. ജവഹറിന്റെയും നേതൃത്വത്തില്‍ തന്നെയായിരിക്കും മാനന്തവാടി നഗരസഭയിലെയും ആര്‍.ആര്‍.ടി പ്രവര്‍ത്തനങ്ങള്‍ നടക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *