April 25, 2026

ബഫർ സോൺ:കർഷകരുടെ ആശങ്ക അകറ്റണം

0
IMG-20220727-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ജനവാസ കേന്ദ്രങ്ങളെ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ' ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളിലും കലാകാരന്മാർക്ക് കലാവതരണത്തിനുള്ള കലാഗ്രാമങ്ങൾ തുടങ്ങണമെന്നും കലാകാര ക്ഷേമനിധി പെൻഷൻ തുക അയ്യായിരം രൂപ ആക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി.സ്റ്റാനി അദ്ധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. പി.കെ.സത്താർ, ലോട്ടറി ക്ഷേമനിധി സംസ്ഥാന ചെയർമാൻ പി.ആർ.ജയപ്രകാശ്,നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വിൽസൺ സാമുവൽ, കലാമണ്ഡലം സത്യവൃതൻ, പ്രദീപ്ഗോപാൽ,എ.കെ.പ്രമോദ്,എസ്.ചിത്രകുമാർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *