IMG-20220727-WA00162.jpg

ചാരായം കൈവശം വെച്ച യുവാവിനെ പിടികൂടി


AdAd
മാനന്തവാടി : മാനന്തവാടി എക്സൈസ് റേഞ്ച് ടീം കഴിഞ്ഞ ദിവസം അഞ്ച് ലിറ്റർ ചാരായം കൈവശം സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തിരുനെല്ലി വില്ലേജിലെ, പനവല്ലി , പട്ടർ മഠത്തിൽ വീട്ടിൽ ചെറിയാൻ മകൻ ഷിനോജ് പി.സി( 35) എന്ന യുവാവാണ് പിടിയിലായത്.
 പനവല്ലി – കോളിച്ചോട് റസൽ ഭാഗത്തു വച്ച് അഞ്ച്  ലിറ്റർ ചാരായം കൈവശം വച്ച കുറ്റത്തിന് പ്രിവന്റീവ് ഓഫീസർ സജീവൻ തരിപ്പയുടെ നേതൃത്വത്തിലുള്ള സംഘംഅറസ്റ്റ് ചെയ്തത്.
 അന്വേഷണ സംഘ പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലി കുനേൽ, സി വിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ , മഹേഷ്, ജെയ്മോൻ, ഹാഷിം, , വിപിൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രവീജ എന്നിവർ ഉണ്ടായിരുന്നു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.