April 19, 2024

എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാർച്ച്‌ നടത്തി

0
Img 20220727 Wa00122.jpg
കല്‍പ്പറ്റ: സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ 18ന് അവകാശ ദിനം ആചരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച 60 ഇന അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.മുഴുവന്‍ ക്യാമ്പസുകളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, ജനപക്ഷ വിദ്യാഭസ ബദല്‍ നടപ്പാക്കുക, എസ്എല്‍സി പസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനുള്ള അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിലൂടെ എസ്എഫ്ഐ ഉന്നയിച്ചിട്ടുള്ളത്. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആദര്‍ശ് എം സജി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളിലും എസ്എഫ്ഐയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടികൂടിയായി അവകാശ പത്രികാ മാര്‍ച്ച്.അഡ്ഹോക്ക് കമ്മിറ്റി അംഗം അപര്‍ണ ഗൗരി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്ണു ഷാജി, സംസ്ഥാന കമ്മിറ്റി അംഗം ജോയല്‍ ജോസഫ്, സാന്ദ്ര രവീന്ദ്രന്‍, പി സി പ്രണവ് എന്നിവര്‍ സംസാരിച്ചു. അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ എല്‍ദോസ് മത്തായി സ്വാഗതവും കെ എ ടോണി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news