വാവുബലി തര്‍പ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി: തിരുനെല്ലി ക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായി; തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ: കര്‍ക്കടക വാവുബലി ചടങ്ങുകള്‍ക്കായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പിതൃമോക്ഷത്തിന് ക്ഷേത്രപരിസരത്തെ പുഴയോരത്ത് ബലിതര്‍പ്പണം നടത്തുന്നതിനായി വയനാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലേക്ക് കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വിശ്വാസികളെത്താറുണ്ട്. പിതൃതര്‍പ്പണത്തിന് പ്രധാന ക്ഷേത്രങ്ങളായ തിരുനെല്ലി, പൊന്‍കുഴി എന്നിവയ്ക്ക് പുറമെ ബലിതര്‍പ്പണത്തിന് സൗകര്യമുള്ള ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. തെക്കന്‍ കാശിയെന്നറിയപ്പെടുന്ന ജില്ലയിലെ പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ആയിരങ്ങള്‍ വ്യാഴാഴ്ച നടക്കുന്ന വാവുബലി തര്‍പ്പണത്തിനെത്തും.
തിരുനെല്ലി ക്ഷേത്ര പരിസരം ഇന്ന് മുതൽ ഗതാഗത _ ജന ബാഹുല്യത്തിലാണ്.
കൊളഗപ്പാറ മുണ്ടനടപ്പ് ദുര്‍ഗ മുത്തപ്പന്‍ ക്ഷേത്രത്തില്‍ രാവിലെ 7ന് ചടങ്ങുകള്‍ തുടങ്ങും. ചുണ്ടേല്‍ പക്കാളിപ്പള്ളം ആദിപരാശക്തി വിഷ്ണുമായ ക്ഷേത്രത്തില്‍ രാവിലെ 6 മുതലും പുല്‍പ്പള്ളി ശ്രീരാമ ക്ഷേത്രത്തിലെ ചടങ്ങുകള്‍ കബനി നദീ തീരത്ത് 5 മുതലും ആരംഭിക്കും. കാക്കവയല്‍ പൂമാല പരദേവതാ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
പാമ്പ്ര ചേലക്കൊല്ലി ശിവ ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ ക്ഷേത്ര കടവില്‍ ബലിതര്‍പ്പണം നടക്കും. കല്‍പറ്റ പുത്തൂര്‍വയല്‍ ഉമാ മഹേശ്വര ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ രാവിലെ 6ന് എ.ആര്‍ ക്യാംപിന് സമീപത്തെ കൂളികാവ് കടവില്‍ നടത്തും. വൈത്തിരി വൈദ്യഗിരി സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ പുലര്‍ച്ചെ 5 മുതല്‍ 10 വരെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും.
മീനങ്ങാടി മലക്കാട് മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ 10 മണി വരെ ബലിതര്‍പ്പണം നടക്കും. മണിയങ്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4.30 മുതലും തരിയോട് പള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 5.30 മുതലും ചടങ്ങുകള്‍ ആരംഭിക്കും. പന്തല്ലൂര്‍ ഉപ്പട്ടി പൊന്നാനി നടുവത്ത് മനവക മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.കർക്കടകത്തിലെ ബലി തർപ്പണത്തിന് നേരിടുന്ന
തിരക്ക് നിയന്ത്രിക്കാൻ പോലീസ് സേനകളേയും
വിന്യസിച്ചിട്ടുണ്ട്.



Leave a Reply