September 21, 2026

പാതിരി പാലത്തിൻ്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

0
IMG-20220727-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:ദേശീയപാതയില്‍ നിർമ്മാണ പ്രവർത്തനത്തിനിടയിൽ തന്നെ ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ പാതിരിപ്പാലത്തെ പുതിയ പാലത്തിൽ മാസങ്ങൾക്കകം കുഴികൾ രൂപപ്പെട്ട് കമ്പികൾ പുറത്ത് വന്നതോടെ പ്രതിഷേധം വീണ്ടും ശക്തമാവുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും സമരങ്ങള്‍ക്കുമൊടുവില്‍ ആറുമാസംമുമ്പാണ് പാലവും റോഡും തുറന്നുകൊടുത്തത്. ഇവിടെ പാലത്തിലാണ് കുഴികള്‍ രൂപപ്പെട്ടത്. പാലത്തിന്റെ പ്രധാനഭാഗങ്ങളിലെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തുവന്ന നിലയിലാണ് . ചിലയിടങ്ങളില്‍ വിളളല്‍ രൂപപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിലും വിഷയത്തിൽ നിസംഗത പാലിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ സൂചകമായി ദേശീയപാത ഉപരോധിച്ചത്.
ഉപരോധം കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എം വിശ്വനാഥൻ, മനോജ് ചന്ദനക്കാവ്,ബേബി വർഗ്ഗീസ്,മനു ടിയു,ജോബിൻ മിയ,അരുൺ പി.സി,ശാരദമണി ബിന്ദു മോഹനൻ, എൻ കെ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *