November 7, 2026

ബീവറേജ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം: മധ്യ വയസ്കൻ പിടിയിൽ

0
IMG-20220728-WA00652.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ ബീവറേജ് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചേരമ്പാടി വില്ലേജിൽ എരുമാട് കൊന്നചാൽ ദേശത്ത് പുല്ലിൽ വീട്ടിൽ സൈനുദീന്റെ മകൻ അലി പി.എസ് ആണ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 10 പൊതികളിലായി 55 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ കൽപ്പറ്റ ബീവറേജ് പരിസരം കേന്ദ്രീകരിച്ച് യുവാക്കൾക്ക് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു. കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി , പ്രിവൻ്റീവ് ഓഫീസർ ജോണി കെ സിവിൽ എക്സൈസ് ഓഫീസമാരായ എ ടി കെ രാമചന്ദ്രൻ, അനന്തു എസ് എസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *