June 6, 2026

യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി

0
IMG-20220730-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിലും, വിലക്കയറ്റത്തിലും, രൂപയുടെ മൂല്യ തകർച്ചയിലും, പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹര്‍ഷല്‍ കോന്നാടന്‍, എബിന്‍ മുട്ടപ്പള്ളി, ഡിന്റോ ജോസ്, ഷിജു ഗോപാല്‍,വി സി ബിനീഷ്, ഷിന്റോ സ്‌കറിയ, ആല്‍ഫിന്‍ ജെയിംസ്, ജെസ്വിൻ പടിഞ്ഞാറത്തറ, ജിനീഷ് വര്‍ഗീസ്, അന്‍വര്‍ മേപ്പാടി, മുനീര്‍ ഗുപ്ത, വിനോജ് കോട്ടത്തറ, സജീവ് ചൊമാടി, ശ്രീജിത്ത് എടപ്പെട്ടി, മുബാരിഷ് അയ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *