GridArt_20220731_1833276642.jpg

നിറവ് 2022 : മരക്കടവ് സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടത്തി


AdAdAd
പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ വെച്ച് സി എ ഫൈനൽ കരസ്ഥമാക്കിയ ഡൊമിരിയോ ഡാമിൻ തൊമ്മിപറമ്പിൽ എം.എസ്സി. സൈക്കോളജി പരീക്ഷയിൽ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും കരസ്ഥമാക്കിയ സാനിയ എം സണ്ണി മടിക്കാങ്കൽ, എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും, കോവിഡ് കാലത്തെ നിസ്തുല സേവനത്തിന് ആശവർക്കറെയും, എഡിഎസ് ഭാരവാഹികളെയും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 
വികസന സമിതിയും മരക്കടവ് സെന്റ് ജോസഫ് ചർച്ച് പാരിഷ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തുന്ന ചടങ്ങിൽ ആദരിച്ചു. 
ഫാദർ സാന്റോ അമ്പലത്തറ (മരക്കടവ് സെന്റ് ജോസഫ് ചർച്ച് വികാരി) സ്വാഗതവും, 
ജോസ് നെല്ലേടം (വാർഡ് മെമ്പർ) അധ്യക്ഷനായ പരിപാടിയിൽ 
“നിറവ് 2022” പദ്ധതി ഉദ്ഘാടനം ,ഐ.സി. ബാലകൃഷ്ണൻ 
(എം എൽ എ സുൽത്താൻബത്തേരി നിയോജകമണ്ഡലം) നിർവഹിച്ചു മുഖ്യപ്രഭാഷണം: 
  ഗിരിജ കൃഷ്ണൻ (പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) 
ആശംസകൾ: ലില്ലി തങ്കച്ചൻ (മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) ,ബീന ജോസ് (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത്) 
. മേഴ്സി ബെന്നി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പനമരം ബ്ലോക്ക് പഞ്ചായത്ത് ബിജു തൊമ്മിപറമ്പിൽ (വാർഡ് വികസന സമിതി കൺവീനർ) എന്നിവർ ആശംസകൾ അർപ്പിച്ചു. 
പ്രതിഭകളായ ബിബിനാ ബെന്നി, നേഹ മരിയ ജോസഫ്, മേഘ മരിയ ഷിനോജ്, ഐശ്വര്യ ജോമി, ഹിമ ജോഷി, അപർണ എബി, അലോണ മരിയ ജോജോ, നെവീന ബിജു, ഷോൺ ബിജു, എബിൻ സജി, നന്ദനാ ദീപക്, എബിൻ യു കെ, അഭിഷേക് റോബിൻ, മെൽബിൻ എം, ആശാവർക്കർ ശീതള വേണുഗോപാൽ, നിഷ വിനോദ്, മേരി മാത്യു, സുനിത സജീവൻ എന്നിവരേ ആദരിച്ച് മൊമെന്റോ
 ഐ.സി. ബാലകൃഷ്ണൻ എം എൽ എ നൽകുകയും ചെയ്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.