September 29, 2026

തലപ്പുഴ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനം: എസ് ഡി പി ഐ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

0
IMG-20200904-WA0223.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ:മാസ്ക്ക് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ കാരണക്കാരായ തലപ്പുഴ സിഐ ജിജേഷിനെതിരെയും, തലപ്പുഴ എസ് ഐ ജിമ്മിക്കെതിരെയെയും നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പോലീസ്സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.യുവാക്കളായഇഖ്ബാലുദ്ധീൻ 34, ഷമീർ 39 എന്നിവർ
ബൈക്കിന്റെ സ്പൈർപാർട്സ് വാങ്ങുന്നതിന് വേണ്ടി ഒന്നാം തീയതി തലപ്പുഴയിലെ ആക്രിക്കടയിൽ നിൽക്കുന്ന സമയത്ത് തലപ്പുഴ സി ഐ കടയ്ക്ക് മുൻപിൽ എത്തുകയും മാസ്ക്ക് ധരിച്ചത്ശരിയായി ല്ലഎന്ന് പറഞ്ഞു സ്റ്റേഷനിൽകൂട്ടിക്കൊണ്ടു പോയിഎന്നാൽ സ്റ്റേഷനിൽ എത്തിയ യുവാക്കളെ സി ഐയും, എസ് ഐയും ചേർന്ന് കാരണമില്ലാതെ ക്രൂരമായി മര്ദിക്കുകയുമായിരുന്നു. 
നിലവിൽ പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് റിമാൻഡ്ചെയ്യപ്പെട്ടരണ്ടാളും മൂന്ന് ദിവസമായി വിവിധ ആശുപത്രികളിൽ ചികിത്സയിലിലാണ് 
മാർച്ചിൽ ജില്ലാ സെക്രട്ടറി ഉസ്മാൻ കുണ്ടാല, ജില്ലാ കമ്മിറ്റി അംഗമായ സഹീർ അബ്ബാസ്, മണ്ഡലം പ്രസിഡന്റ് ഫസലുറഹ്മാൻ, സെക്രട്ടറി നൗഫൽ പി കെ,  ഫൈസൽ പഞ്ചാരക്കൊല്ലി,അലി പടിക്കൽ കണ്ടി 
മുഹമ്മദലി തലപ്പുഴ
തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *