September 29, 2026

തൃശ്ശിലേരി മാർ ബസേലിയോസ് പള്ളിയിൽ പെരുന്നാൾ 27ന് തുടങ്ങും

0
IMG-20200908-WA0187.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ കോതമംഗലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാപരിശുദ്ധനായ
യെൽദൊമാർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ വയനാട്ടിലെ ഏക
ദേവാലയമായ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ
പരിശുദ്ധന്റെ ഒാർമ്മപ്പെരുന്നാൾ 27ന് തുടങ്ങും. ബാവായുടെ തിരുശേഷിപ്പ്
സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ കോതമംഗലമെന്നാണ് അറിയപ്പെടുന്നത്.
27ന് രാവിലെ 10ന് വിശുദ്ധ മൂന്നിൻമേൽ കുർബാനക്ക് ശേഷം വികാരി ഫാ. സിബിൻ
താഴെത്തെക്കുടി കൊടി ഉയർത്തും. മുൻ വർഷങ്ങളിലേതുപോലെ തൃശ്ശിലേരി മഹാ ദേവ
ക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ നേർച്ച സദ്യക്കാവശ്യമായ അരി സമർപ്പിക്കും. 27
മുതൽ സമാപന ദിനമായ ഒക്ടോബര്‍ 4 വരെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന,
മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക വിഷയങ്ങൾ
സമർപ്പിച്ചുള്ള മധ്യസ്ഥ പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടക്കും.
മാനന്തവാടി മേഖലയിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന
തിരുനാളിൽ ജാതിമതവിത്യാസമില്ലാതെ ആളുകൾ പങ്കുചേരും. മേഖലയിലെ എല്ലാ
പള്ളികളിലെയും വൈദീകരും മുൻ വികാരിമാരും വിവിധ ദിവസങ്ങളിലായി ദിവ്യ ബലി
അർപ്പിക്കും.
പെരുന്നാളിന്റെ ഭാഗമായി എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം
ഒാൺലൈനായി സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു
എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ നടക്കുക. വിശ്വാസികൾക്ക് പെരുന്നാളിൽ
സംബന്ധിക്കുന്നതിനായി ചടങ്ങുകൾ പള്ളിയുടെ ഫെയ്സ് ബുക് പേജിലൂടെ ലൈവ്
ടെലികാസ്റ്റ് നടത്തും. വിളക്ക് നേർച്ച, പെരുന്നാൾ, കുർബാന, മധ്യസ്ഥ
പ്രാർത്ഥന എന്നിവക്ക് പേരുകൾ നൽകാൻ വാട്സാപ് വഴി സൗകര്യം
ഒരുക്കിയിട്ടുണ്ട്.
സമാപന ദിവസമായ 4ന് നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസാധിപൻ
സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാർമകത്വം വഹിക്കും.
ബസേലിയൻ പ്രതിഭ പുരസ്കാര സമർപ്പണം, ബസേലിയൻ ചാരിറ്റി ഫണ്ട് സമർപ്പണം
എന്നിവയും അന്ന് നടക്കും. രാവിലെ നടക്കുന്ന കാൽനട തീർത്ഥയാത്രക്ക്
ബാവയ്ക്ക് കോതമംഗലം പള്ളിയിലേക്ക് വഴി കാണിച്ച ഹൈന്ദവ കുടുംബത്തെ
പ്രതിനിധീകരിച്ച് ഉദയകുമാർ കെടാവിളക്കേഃ്ടും. തിരുശേഷിപ്പ്
സ്ഥാപിച്ചതുമുതൽ എല്ലാ മാസവും അവസാന ശനിയാഴ്ച്ച കളിൽ മാസാന്ത്യ
പെരുന്നാളും വിളക്ക് നേർച്ചയും നടത്തി വരാറുണ്ടെന്ന് വികാരി
ഫാ. സിബിൻ താഴെത്തെക്കുടി, ട്രസ്റ്റി പി.കെ. സ്കറിയ, സെക്രട്ടറി ചാക്കോ
വരമ്പേൽ, പെരുന്നാൾ കൺവീനർ ബിജു തട്ടായത്ത്, പി.കെ. ജോണി, പി.കെ. ജോർജ്
എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *