August 17, 2026

സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറക്കാന്‍ അനുമതി

0
driving-school-04.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾ സെപ്തംബർ 14 മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനം തുടങ്ങുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഡ്രൈവിങ് സ്കൂൾ പ്രവർത്തിക്കുക. ഒരു വാഹനത്തിൽ രണ്ടുപേർ മാത്രമേ പാടുള്ളൂ. ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാവൂ. ഒരാളെ പരിശീലിപ്പിച്ച ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുമ്പ് വാഹനം അണുവിമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *