April 28, 2026

കെ പി എസ് ടി എ ഗുരു സ്പര്‍ശം മാതൃകാപരം

0
IMG-20200918-WA0276.jpg
By ന്യൂസ് വയനാട് ബ്യൂറോ

          കല്‍പ്പറ്റ:കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന ഗുരുസ്പര്‍ശം പഠനോപകരണ വിതരണ പദ്ധതി മാതൃകാപരമായ സേവന പ്രവര്‍ത്തനമാണെന്ന് കെ പി സി സി സെക്രട്ടറി കെ.കെ അബ്രഹാം പറഞ്ഞു .പദ്ധതിയുടെവൈത്തിരി ഉപജില്ലാ തല വിതരണ ഉദ്ഘാടനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷാജു ജോണ്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ ബ്‌ളോക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജിന്‍സി സണ്ണി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ്, സംസ്ഥാന എക്‌സി അംഗം സുരേഷ് ബാബു വാളല്‍, ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ആല്‍ഫ്രഡ് ഫ്രെഡിസി ,വി നേമിരാജന്‍, ശ്രീജേഷ് ബി നായര്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, എം പി കെ ഗിരീഷ്, കെസത്യജിത്ത് , ബിന്ദു തോമസ്, സി കെ സേതു എന്നിവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *