May 2, 2024

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി മലബാർ വന്യജീവി സങ്കേതം: യൂത്ത് കോണ്‍ഗ്രസ് ഉപവസിച്ചു.

0
01.jpg
ജനവാസ കേന്ദ്രങ്ങൾ  ഉൾപ്പെടുത്തി  മലബാർ  വന്യജീവി സങ്കേതം വിപുലമാക്കുന്ന   നീക്കത്തിൽ  നിന്നും കേന്ദ്ര  സംസ്ഥാന സര്ക്കാറുകൾ  പിന്തിരിയുക, , ജനജീവിതത്തെ പ്രയാസത്തിലാക്കുന്ന കരട് റിപ്പോര്ട്ടിലെ അപാകതകൾ  പരിഹരിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ച്  യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു .

കേന്ദ്ര  സംസ്ഥാന സര്ക്കാറുകൾ  കര്‍ഷക വിരുദ്ധവും  മൃഗാഭിമുഖ്യവുമുള്ള സര്‍ക്കാരുകളാണെന്നും  അത് കൊണ്ടാണ് വസ്തുതകള്‍ക്ക് വിരുദ്ധമായനിലപാടുകള്‍ സ്വീകരിച്ചു കൊണ്ട് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ,താമരശ്ശേരി താലൂക്കുകളും വയനാട് ജില്ലയിലെ വൈത്തിരി താലുക്കിലെയും പതിമൂന്നു വില്ലേജുകള്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണായി  പ്രഖ്യപിച്ചിട്ടുള്ളതെന്നും  പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി മെമ്പര്‍ കെ എല്‍ പൗലോസ് ആരോപിച്ചു .

        യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി അദ്ധ്യക്ഷനായ പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ  പ്രസിഡണ്ട് ഷംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി .  സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന ജനറല്‍ സെക്രട്ടറി ധനീഷ്‌ലാല്‍ നിര്‍വഹിച്ചു .  അഗസ്റ്റിന്‍ പുല്‍പള്ളി , ജിജോ പൊടിമറ്റത്തില്‍ , രോഹിത് ബോധി , വി നൗഷാദ് ,  ,അപര്‍ണ്ണ ട്രസ്സി , അല്‍ഫിന്‍ അമ്പായില്‍  ,ഷഹീര്‍  വൈത്തിരി , ബിനോജ് കോട്ടത്തറ , മുനീര്‍ ഗുപ ,സജീവ് ചോമാടി, അരുണ്‍ ദേവ്, ജിന്‍സണ്‍ , തുടങ്ങിയവര്‍ സംസാരിച്ചു, സാലി റാട്ടക്കൊല്ലി സ്വാഗതവും ഷാജി മേപ്പാടി നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *