June 20, 2026

അന്താരാഷ്ട്രാ കോഫി ദിനാചരണം: ബ്രഹ്മഗിരി വയനാട് കോഫി വിപണന ഉദ്ഘാടനം ഒക്ടോബർ ഒന്നിന് .

0
IMG-20200925-WA0134.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒക്ടോബർ 1, അന്താരാഷ്ട്രാ കോഫി ദിനാചരണത്തോട് അനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫി വിപണനം തുടങ്ങുന്നു. വിപണന ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും.
വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ആരംഭിച്ച ആധുനിക സഹകരണ കൃഷി പദ്ധതിയാണ് ബ്രഹ്മഗിരി വയനാട് കോഫി. കർഷകരുടെ ഉത്പ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി കർഷക കൂട്ടായ്മയിൽ സംഭരിച്ച് – സംസ്കരിച്ച് – വിപണനം നടത്തുന്നു. അതിലൂടെ ലഭിക്കുന്ന മിച്ചം ബ്രഹ്മഗിരി ലാഭമെടുക്കാതെ കർഷകർക്കും തൊഴിലാളികൾക്കും അധിക വിലയായി  ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വയനാട്ടിലെ മുഴുവൻ കാപ്പി തോട്ടങ്ങളും മൂന്ന് മുതൽ അഞ്ചു വർഷത്തിനുള്ളിൽ സുസ്ഥിര കൃഷിയിടങ്ങളാകും. സൂക്ഷ്മ ജലസേചന പദ്ധതി, ഫാം പ്ലാനിങ്, കാർബൺ ന്യൂട്രൽ വയനാട് തുടങ്ങിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ ഉത്പ്പാദന മേഖലയിൽ സ്വയംപര്യാപ്തത നേടാനും സാധിക്കും.
ഇന്ത്യൻ കോഫി ബോർഡന്റെ പിന്തുണയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണമേന്മ ഉറപ്പു വരുത്തി കാപ്പി കർഷകരിൽ നിന്നും ഉണ്ടകാപ്പി സംഭരിക്കുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനും നടീൽ വസ്തുക്കളുടെ വിതരണത്തിനും ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ബോധവത്കരണത്തിനും ബ്രഹ്മഗിരി കോഫി ഡിവിഷൻ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. വയനാട്ടിലെ കണിയാമ്പറ്റയിൽ കോഫി പ്രൊഡക്ഷൻ യൂണിറ്റും കോഫി ക്വാളിറ്റി നിർണ്ണയ ലാബും പ്രവർത്തിക്കുന്നു. വ്യവസായ യൂണിറ്റിലൂടെ ഉയർന്ന ഗുണമേന്മയുള്ള വയനാടൻ റോബസ്റ്റ, അറബിക്ക ബ്ലെൻഡ് ചെയ്ത നോർമൽ കോഫി പൗഡറും ഫിൽറ്റർ കോഫിയും കോംമ്പോ ആയി അന്താരാഷ്ട്ര കോഫി ദിനമായ ഒക്ടോബർ 1ന് വിപണിയിലെത്തിക്കുകയാണ്. അന്നേ ദിവസം ഈ ഉത്പന്നങ്ങൾ വയനാട്ടിലെ 30000 വീടുകളിൽ എത്തിക്കുന്നതിനും ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീയുമായി ചേര്‍ന്നാണ് വിപണന സാധ്യകള്‍ ഉറപ്പുവരുത്തുന്നത്. ഇതിനായി ബ്രഹ്മഗിരി കാപ്പി കര്‍ഷക ഫെഡറേഷൻ്റേയും ബ്രഹ്മഗിരി ഫാര്‍മേഴ്സ് സൊസൈറ്റിയുടേയും നേതൃത്വത്തില്‍ പഞ്ചായത്തുകളിൽ  സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ എ.ഡി.എസ്/സി.ഡി.എസ്., തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി
പ്രതിനിധികള്‍, സഹകരണ ബാങ്കുകള്‍, ക്ഷീരസംഘങ്ങള്‍, വിവിധ ക്ലബുകള്‍ ചേർന്നതാണ് സംഘാടക സമിതികൾ. അന്നേ ദിവസം കോഫി ബോര്‍ഡ് അംഗളും ബന്ധപ്പെട്ട വിദഗ്ദരും പങ്കെടുക്കുന്ന വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വൈകുന്നേരങ്ങളില്‍ പഞ്ചായത്തുകള്‍ തോറും കാപ്പി വിരുന്നുകളും സംഘടിപ്പിക്കും.
കാപ്പി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പഠിക്കുന്നതിനുമായി 2014 മുതലാണ് ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 1ന് അന്താരാഷ്ട്രാ കോഫി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വയനാട്ടിലെ കാപ്പി
കര്‍ഷകര്‍ക്ക് മികച്ച വിപണിയും വരുമാനവും ഉറപ്പു വരുത്തുകയാണ് ബ്രഹ്മഗിരി വയനാട് കോഫി ലക്ഷ്യമിടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *