June 20, 2026

കർഷക ദ്രോഹ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

0
IMG-20200925-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: തവിഞ്ഞാൽ മണ്ഡലം കഷക കോൺഗ്രസിന്റെ നേതൃത്വത്തിൽകർഷക ദ്രോഹബില്ല് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. വെണ്മണി പോസ്റ്റാഫീസിനു മുന്നിൽ  പ്രതിഷേധ ധർണ്ണ നടത്തി. കർഷകരെയും, കാർഷിക മേഖലയെയും, കോർപ്പറേറ്റുകൾക്ക് അടിയറ വെക്കുന്ന ബിൽ പിൻവലിക്കണമെന്നും, ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന നടപടിയിൽ നിന്ന് മോഡി സർക്കാർ പിൻമാറണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ, ബഫർ സോൺ നയം തിരുത്തണമെന്നും ധർണ ഉത്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.എസ്.പി.എ ജില്ലാ പ്രസി. വിപിനചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സ് ത വിഞ്ഞാൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കെ.എസ്.സഹദേവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി റോയി സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി എം.സി വിൻസെന്റ്, ചന്ദ്രൻ എടമന, ബാബുരാജ് .കെ.വി.എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *