November 7, 2026

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് : 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 83 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (03.11.20) 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7325 ആയി. 6429 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 54 മരണം. നിലവില്‍ 842 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 421 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട, മേപ്പാടി സ്വദേശികളായ 14 പേര്‍ വീതം, പടിഞ്ഞാറത്തറ 13 പേര്‍, വൈത്തിരി 10 പേര്‍, ബത്തേരി 9 പേര്‍, മീനങ്ങാടി 8 പേര്‍, എടവക, മുട്ടില്‍ 7 പേര്‍ വീതം, മാനന്തവാടി 5 പേര്‍,  കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട്  4 പേര്‍ വീതം, പൊഴുതന 3 പേര്‍, മൂപ്പൈനാട്, പനമരം, പുല്‍പ്പള്ളി 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, തവിഞ്ഞാല്‍, നെന്മേനി, തിരുനെല്ലി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. ഇതില്‍ രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .
ഷാര്‍ജയില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ബീഹാറില്‍ നിന്നെത്തി പടിഞ്ഞാറത്തറ താമസിക്കുന്ന 2 ബീഹാര്‍ സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്. 
*83 പേര്‍ക്ക് രോഗമുക്തി*
തവിഞ്ഞാല്‍ സ്വദേശികളായ 19 പേര്‍, പുല്‍പ്പള്ളി 8 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 5 പേര്‍ വീതം, കണിയാമ്പറ്റ, മൂപ്പൈനാട്, മീനങ്ങാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ, തരിയോട് 3 പേര്‍ വീതം, എടവക, മാനന്തവാടി 2 പേര്‍ വീതം, തിരുനെല്ലി, മേപ്പാടി, പനമരം, അമ്പലവയല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന മൂന്നുപേരും, 3 തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 12 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *