June 15, 2026

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പോലീസ് പിടിയിൽ

0
1605352613892.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വയനാട്  തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ  മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിൽ .
 മക്കിയാട് എടത്തറ കോളനിയിൽ താമസിക്കുന്ന വെള്ളൻ (52) നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പോലീസ്  അറസ്റ്റ് ചെയ്തത് . മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52)നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ , വെള്ളമുണ്ട സി,ഐ എൻ.എ സന്തോഷ്, തൊണ്ടർനാട് എസ്.ഐ എ.യു ജയപ്രകാശടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
   . മദ്യലഹരിയിലുണ്ടായ തർക്കത്തിൽ വർഗീസ് ചുറ്റിക കൊണ്ട് വെള്ളന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വെള്ളൻ ആശുപത്രിയിൽ വെച്ച് മരിച്ചു.
വെള്ളിയാഴ്ച  രാത്രിയിലാണ് സംഭവം. മദ്യം വാങ്ങിയ പണവുമായി  ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. വെള്ളന്റെ വീട്ടിൽ വെച്ചായിരുന്നു വാക്ക് തർക്കം. തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റിക വെച്ച് വർഗ്ഗീസ് വെളളന്റെ തലക്കടിക്കുകയായിരുന്നു.
കണ്ണിന് സമീപം അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായതിനെ തുടർന്ന് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ച വെള്ളൻ ചികിത്സക്കിടെയാണ് മരിച്ചത്. പ്രതിക്കെതിരെ  കൊലപാതകകുറ്റവും  എസ്.സി. എസ്. ടി അതിക്രമ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വൈകുന്നേരം പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *