June 15, 2026

വയനാട്ടിൽ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
1605840429330.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :   വയനാട്ടിൽ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പുൽപ്പള്ളി മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അർധരാത്രിയിലാണ്  സംഭവം. 
.അവിവാഹിതയും രോഗിയും ആയ
മകൾ സുശീലയോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിന് മുമ്പിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 
 സുശീല ഉൾപ്പെടെ മൂന്ന് പെൺമക്കളാണ് ഇവർക്ക് .. മറ്റ് മക്കളായ സുജാത ,സുമിത്ര എന്നിവർ  വിവാഹിതരായി മറ്റിടങ്ങളിൽ ആണ് താമസം..  മകൾക്ക് അസുഖമായതിനാൽ ഇരുവരും വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.  .രവീന്ദ്രൻ, ബാലചന്ദ്രൻ എന്നിവർ മരുമക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *