June 15, 2026

തദ്ദേശസ്വയംഭരണ സ്ഥാപന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ഓൺലൈൻ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
നിലവിലെ കോവിഡ് സാഹചര്യത്തിൽ  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായി  മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും  അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക്  ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച്  ഇന്ന്  (തിങ്കൾ) 12 മണി മുതൽ 2 വരെ ഓൺലൈൻ പരിശീലനം  നൽകുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജില്ലാ കളക്ടർ,  ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ (നാഷണൽ ഹെൽത്ത് മിഷൻ), ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എന്നിവർ പങ്കെടുക്കും.
അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചു ഒരു സ്ഥലത്തു ഇരുന്ന്  പരിപാടിയിൽ പങ്കെടുക്കണമെന്ന് കോ ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9747849782 എന്ന നമ്പറിൽ ബന്ധപ്പെടാം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *