”വിമുക്തി” ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി
31.01.2018 ന് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി വെള്ളമുണ്ട വില്ലേജിലെ വാളരംകുന്ന്‍ പണിയ കോളനിയില്‍ ''വിമുക്തി'' ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ബഹു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രീതരാമന്‍ ഉദ്ഘാടനം ചെയ്തു. ബഹു. വൈസ് പ്രസിഡന്റ് ശ്രീ കെ.ജെ പൈലി അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീ.ശ്രീജേഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു. വിവിധ കലാപരിപാടികളും, ഭക്ഷണവിതരണവും നടത്തി. ബ്ലോക്ക് മെമ്പര്‍മാര്‍ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബാബുമ്രിദുല്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജി മാത്യു , ശ്രീധരന്‍ , സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
Also read





Leave a Reply