June 4, 2026

‘ദ ഷോക്ക്’ ന് ആർട്മേറ്റ്സ് യു.എ.ഇ നടത്തിയ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരങ്ങൾ

0
IMG-20210102-WA0155.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുത്തുമല ദുരന്ത പഞ്ചാത്തലത്തിൽ ഒരുക്കിയ ഷോട്ട് ഫിലിം 'ദ ഷോക്ക്' ന് ആർട്മേറ്റ്സ് യു.എ.ഇ നടത്തിയ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരങ്ങൾ. പുരസ്കാര പ്രഖ്യാപനം സംവിധായകൻ ലാൽ ജോസ് നിർവഹിച്ചതായി പ്രധാന കഥാപാത്രമവതരിപ്പിച്ച നടൻ അബു സലീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മകളിലാെന്നാണ് ആർട്മേറ്റ്സ്. മികച്ച നടനായി അബു സലീം, മികച്ച നടിയായി ബേബി അമേയ, മികച്ച സംവിധായകനുള്ള പ്രത്യേക പുരസ്കാരം ശരത് ചന്ദ്രൻ വയനാടിനും ലഭിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും നാമനിർദേശം ചെയ്യപ്പെട്ട 170 ചിത്രങ്ങളിൽ നിന്നുമാണ് 'ദ ഷോക്ക്' ന് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചത്. 22 മിനുറ്റ് ദെെർഘ്യമുള്ള ഷോട്ട് ഫിലിമിന്റെ നിർമാതാക്കൾ ടി കെ മുനീർ, എം പി റഷീദ് എന്നിവരാണ്. വാർത്താ സമ്മേളനത്തിൽ ബേബി അമേയ, ടി കെ മുനീർ, ക്യാമറമാൻ പോൾ ബത്തേരി, ധനേഷ് എന്നിവരും പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *