May 20, 2024

ആദിവാസി സ്ത്രീകൾക്ക് നേരെ പീഡനം തുടർക്കഥയാകുമ്പോൾ രാഷ്ട്രീയവും നിയമവും വേട്ടക്കാരനെ സംരക്ഷിക്കുന്നുവെന്ന് ആദിവാസി വനിത പ്രസ്ഥാനം

0
   
 കൽപ്പറ്റ പോലീസ് സ്റ്റേഷൻ  പരിധിയിൽ 2020 ഡിസംബർ 28ന് വൈകുന്നേരം മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്  പ്രദേശത്തെ കോൺഗ്രസ്സ് പ്രവർത്തകനും  നരിക്കുണ്ട് കോളനിക്കു സമീപം താമസിക്കുന്ന തൊറുക്കോട്കുന്ന് വീട്ടിൽ താമസിക്കും ജയരാജൻ മകൻ ബബീഷ് എന്നയാളാണ്.  സംഭവ ദിവസം 4 മണി സമയത്ത് കോളനിയിൽ ആദ്യം ഒന്ന് പോയി പിന്നീട് 6 മണി സമയത്ത്  വീണ്ടുംവരുകയും, ആ സമയത്ത് യുവതിയുടെ സഹോദരൻ കിടപ്പ് രോഗിയെ കുളിപ്പിക്കാൻ വേണ്ടി  അച്ഛനും  ബന്ധുവായ ഒരു സഹോദിയും കൂടി വീടിന് പുറക് വശത്ത് കൊണ്ടുപോയി കുളിപ്പിക്കാൻ തുടങ്ങുമ്പോൾ ബബീഷ് അച്ഛനെ വിളിച്ച് മൂന്ന് വെറ്റില അവശ്യപ്പെട്ടു എന്തിനാണ് എന്ന് ചോദിച്ചപ്പോൾ മാനസിക രോഗിയുടെ രോഗം മാറ്റാൻ ഗുരുവയൂരിൽ നിന്നും ഭസ്മം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് വെറ്റില വാങ്ങി വീടിൻ്റെ കിടപ്പ് മുറിയിൽ   കയറി മന്ത്രവാദ പൂജയ്ക്ക് എന്ന വ്യാജേന യുവതിയുടെ വസ്ത്രങ്ങൾ വലിച്ച് കിറികളഞ്ഞു പീഡിപ്പിക്കാൻ ശ്രമിക്കവെ,   ബഹളം വെച്ച യുവതി വീട്ടുകാരോട് പരാതിപ്പെട്ടപ്പോൾ ഇയാൾ വീടിന് അകത്ത് നിന്ന് ഓടി പോകുന്നതായി കോളനിവാസികൾ കണ്ടു.  തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളും ചില പ്രദേശവാസികളും ചേർന്ന് പരിസരത്തു നിന്നും ബിബിഷിനെ പിടികൂടി കൽപ്പറ്റ പോലീസിനെ ഏൽപ്പിച്ചു. യുവതിയെ വാർഡ് മെമ്പർ ഇടപെട്ട് ഓട്ടോറിക്ഷയിൽ സഹോദരിയെയും കൂട്ടി കൈനാട്ടി ജനറൽ ആശുപത്രിക്ക് പറഞ്ഞു വിട്ടു. “ഞാൻ അവിടെ വിളിച്ച് എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട് പോയി അഡ്മിറ്റായാൽ മാത്രം മതി” എന്ന് പറഞ്ഞു.  അതേസമയം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ മാനസിക രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം വാർഡ് മെമ്പർ മറച്ച് വെച്ചു .ആശുപത്രി അധികൃതർ പറയുന്നത് ഇങ്ങനെ ആണ് ; “മാനസിക രോഗമുള്ള ആളെ അഡ്മിറ്റാക്കാൻ മാത്രമാണ് മെമ്പർ വിളിച്ച് പറഞ്ഞത്”, . പിന്നീട് ബിബീഷിനെ സ്റ്റേഷനിൽ നിന്ന് കേസ് എടുക്കാതെ രാത്രിക്കു തന്നെ സ്റ്റേഷൻ ജാമ്യത്തിൽ ഇറക്കി കൊണ്ടുപോന്നത് വാർഡ് മെമ്പർ ഇടപെട്ടാണ്.  തൻ്റെ ഇലക്ഷൻ വർക്ക് സമയത്ത് സജീവമായി കൊണ്ടു നടന്ന  ബിബീഷിനെ രക്ഷപ്പെടുത്താൻ വാർഡ് മെമ്പർ നന്നായി ഇടപെട്ടു. ആദിവാസി കോളനിയിൽ ഇത്തരം ഒരു സംഭവം നടന്നിട്ട് അതെക്കുറിച്ച് അന്വേഷിക്കാനും ആശുപത്രിയിൽ അഡ്മിറ്റ് ആയവരെക്കുറിച്ച് അന്വേഷിക്കുവാനും   മെമ്പർ യാതൊരു താല്പര്യവും കാണിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിനു ശേഷം   ഡിസംബർ 29 ന്  പകൽ12 മണിയോടടുത്ത് ഒരു രാഷ്ട്രീയക്കാരനെയും കൂട്ടി കോളനിയിൽ വരുകയും ST പ്രേമോട്ടറോട് പരാതി കൊടുക്കരുത് എന്ന് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. അഡ്മിറ്റായി ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ പോലീസ് വൈകിപ്പിച്ചതായും അറിയുന്നു.     ഈ സംഭവത്തിൽ  ഡിസംബർ 29 ന്  മാധ്യമങ്ങളുടെ ശ്രദ്ധിയിൽ പ്പെടുത്തിയതിനെ തുടർന്ന് പകൽ TV ചാനലുകളിൽ നിരവധി സമയം വാർത്തകൾ വന്നു.  അന്നേ ദിവസം  കേരള സംസ്ഥാന വനിത കമ്മീഷന്റെ സിറ്റിംഗ് കൽപ്പറ്റ കലക്ട്രേറ്റ് കോൺഫ്രാൻസ് ഹാളിൽ നടക്കുന്നുണ്ടായിരുന്നു.      അതിക്രമങ്ങൾക്കെതിരെ  സ്ത്രീകൾ ശക്തമായി പ്രതികരിക്കണം എന്ന് വനിത കമ്മീഷൻ  പറയുണ്ടായി. ആദിവാസി സ്ത്രീകൾക്കെതിരെ എന്ത് അതിക്രമം നടന്നാലും   പ്രതികരിക്കാനും ഇടപെടാനും ഈ കമ്മീഷൻ മുന്നോട്ട് വരില്ല.  ഈ സംഭവത്തിൽ STP പ്രേമോട്ടർ അടക്കം SP ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  30 ന്  യുവതിയുടെ മൊഴി മാനന്തവാടി SMട ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ഡിസം: 31. ന് വീണ്ടും  ശാസ്ത്രീയമായ തെളിവ് ശേഖരിക്കാൻ  sms .ലെ പോലീസിനെ കൂടാതെ കണ്ണൂരിൽ നിന്നും ഫോറൻസിക്ക്  വിദഗ്ദരും കോളനിയിൽ എത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് ഊരിലെ സംഭവങ്ങളെ സംബന്ധിച്ച് ബന്ധുക്കൾ അടക്കം മൊഴി നൽകി, ബബീഷ് മുൻപും ഇതുപോലെ പ്രദേശത്ത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുട്ടുണ്ട്.   ഊരുകളിൽ  പ്രായമായവരുടെ വെറ്റില സഞ്ചിയിൽ സൂക്ഷിച്ച പെൻഷൻ പൈസ അടക്കം മോഷ്ടിച്ചതായി പ്രദേശവാസികളും പറയുന്നുണ്ട്,  പീഡനത്തിന് ഇരയായ യുവതിയുടെ വീട്ടിൽ അച്ഛനും കിടപ്പു രോഗിയായ ഒരു  മകനും മാനസിക പ്രശ്നങ്ങൾ നേരിടുന്ന രണ്ട് പെൺമക്കളുമാണുള്ളത്.  അമ്മ  മരണപ്പെട്ടതോടെ ഇവരുടെ സംരക്ഷണവും പരിചരണവും 75 വയസ് ഉള്ള അച്ഛന്റെ ബാധ്യതയായിമാറി. മാസത്തിൽ കിട്ടുന്ന പെൻഷൻ തുകയിൽ നിന്ന് കിടപ്പ് രോഗിയായ മകന് മരുന്നു വാങ്ങി കൊടുക്കണം വളരെയേറെ കഷ്ടപ്പാടും ദുരിതപൂർണ്ണവുമായ കാഴ്ച മനസ്സാക്ഷിയുള്ളവരെ ഏറെ നൊമ്പരപ്പെടുത്തുന്നതാണ്.  കേസിൽ നിന്ന് പ്രതിയെ രക്ഷപെടുത്തുന്നതിനാണ് രാഷ്ട്രീയ പാർട്ടികൾ കിണഞ്ഞു ശ്രമിക്കുന്നത്. പ്രതിക്കെതിരെ ശക്തമായ നിയമ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.   
എന്ന് 
അമ്മിണി .കെ വയനാട്
ആദിവാസി വനിത പ്രസ്ഥാനം
02.01.2021
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *