June 5, 2026

മത ന്യൂനപക്ഷങ്ങളിൽ നിന്നും ബി.ജെ.പിയിൽ ചേർന്നവർക്കുള്ള സ്വീകരണം 4 ന് കല്ലോടിയിൽ.

0
IMG-20210102-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബി.ജെ.പി.ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ള കുട്ടി ജനുവരി 4 ന് കല്ലോടിയിൽ. മത ന്യൂനപക്ഷങ്ങളിൽ നിന്നും ബി.ജെ.പിയിൽ ചേർന്നവർക്കുള്ള സ്വീകരണം അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 4 ന് വൈകീട്ട് 5 മണിക്കാണ് പരിപാടി.എള്ളുമന്ദത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബൈക്ക് റാലിയോടെ ഒരപ്പ് – ചൊവ്വ വഴി കല്ലോടിയിൽ എത്തിചേരും. തുടർന്ന് ബി.ജെ.പി.യിൽ ചേർന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണവും ബി.ജെ.പി.യിലെ ആദ്യകാല പ്രവർത്തകരെ ആദരിക്കൽ ചടങ്ങും നടക്കും. മെമ്പർഷിപ്പ് വിതരണം എ.പി.അബ്ദുള്ള കുട്ടിയും ആദരിക്കൽ ചടങ്ങ് നിയോജക മണ്ഡലം പ്രസിഡൻ്റ് കണ്ണൻ കണിയാരവും ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് സജി ശങ്കർ മുഖ്യ പ്രഭാഷണം നടത്തുമെന്നും സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജോർജ് മാസ്റ്റർ, പുനത്തിൽ രാജൻ, ഇ.കെ.ഗോപി, ജി.കെ.മാധവൻ, അതുൽ ജോൺസ്, എ.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *