May 15, 2026

മന്നം ജയന്തി ആചരിച്ചു.

0
IMG-20210102-WA0135-01.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  സമുദായ ആചാര്യൻ   മന്നത്തു പത്മനാഭൻ്റെ 144-ാമത് ജന്മദിനാചരണം വൈത്തിരി താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

  യൂണിയൻ പ്രസിഡണ്ട് എ.പി. നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ശിവ. പ്രസാദ് മാസ്റ്റർ മുഖ്യ പ്രഭാഷണം  നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് എൻ.എസ്. എസ്. സ്ക്കൂൾ പ്രിൻസിപ്പാൾ എ.കെ ബാബു പ്രസന്ന കുമാർ പി.പി. വാസുദേവൻ ,എം ജി കമല ടീച്ചർ എന്നിവർ സംസാരിച്ചു മന്നത്ത് പത്മനാഭൻ്റെ പാത പിൻതുടർന്ന് കൊണ്ട് നായർ സമുദായ അംഗങ്ങൾ പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. പി.കെ. സുധാകരൻ സ്വാഗതവും യൂണിയൻ സെക്രട്ടറി  പി.എ.മുരളീധരൻ നന്ദിയും പറഞ്ഞു.
കൽപ്പറ്റ എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന ജന്മദിന ആഘോഷം  എൻ.എസ്. എസ്. പ്രതിനിധി സഭാംഗം പി.പി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ.കെ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. ഹരിപ്രസാദ്, പി.കെ. സജീവൻ, എ. സിന്ധു, കെ.സുവർണ്ണ ടി.കെ മുരളീധരൻ എന്നിവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *