August 30, 2026

“ദ ഹണ്ടർ ” ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

0
IMG-20210106-WA0275.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
എസ് ഡി ഫിലിം ബാനറിൽ 
കണ്ണൂർ സ്വദേശിയായ ശ്രീകാന്ത് ദിവാകർ സംവിധാനം  ചെയ്ത് നിർമ്മിച്ച “ദ ഹണ്ടർ ” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സമകാലിക വിഷയമായ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള    ചിത്രമാണ് ദ ഹണ്ടർ.
പട്ടാള ഉദ്യോഗസ്ഥനായ ശ്രീകാന്ത് ദിവാകർ സിനിമയോടുള്ള അഭിനിവേശം മൂലം അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് 'ദ ഹണ്ടർ' എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്.  ശ്രീകാന്ത് ദിവാകറിൻ്റെ  മൂന്നാമത്തെ ചിത്രമാണിത്. പ്രണയഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്ത്രീകളെ ക്രൂരമായി അക്രമിക്കുന്നതു പോലുള്ള സംഭവങ്ങളെ ത്രീല്ലർ രീതിയിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ബ്രദേഴ്സ് ഡേ, പുറത്തിറങ്ങാൻ പോകുന്ന പൃഥ്വിരാജിൻ്റെ കുരുതി സിനിമകളുടെ  എഡിറ്റിംഗ് കൈകാര്യം ചെയ്തിട്ടുള്ള അഖിലേഷ് മോഹനാണ് ദ ഹണ്ടറിൻ്റെ എഡിറ്റ് ചെയ്തിട്ടുള്ളത്.  ഷിബിൻ നാരായണനാണ് ക്യാമറ കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഹരിമുരളിയാണ്. വയനാട്ടുകാർക്ക് സുപരിചിതനും അവതാരകനും ഹ്രസ്വചിത്രങ്ങളിലെ നിറ സാന്നിധ്യവുമായ ധനേഷ് ദാമോധർ, ശ്രീലേഷ്, ജിതേഷ് തമ്പാൻ, രേഷ്മ, ഷിനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ളത്. 
അനീഷ്  കുരുവിള , അമിതാബ് കുമാർ എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. മോഷൻ ഫ്രെയിംസ് എന്ന  യു ട്യൂബ് ചാനൽ വഴിയാണ് സിനിമ റിലീസ് ചെയ്തതത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *