May 14, 2024

സ്ഥാനാർഥിയായി മത്സരിച്ചയാളെ തിരഞ്ഞെടുപ്പ് പ്രചരണാർഥം വ്യക്തിഹത്യ നടത്തിയതായി പരാതി

0
Img 20210105 Wa0211.jpg
സ്ഥാനാർഥിയായി മത്സരിച്ചയാളെ തിരഞ്ഞെടുപ്പ് പ്രചരണാർഥം വ്യക്തിഹത്യ നടത്തിയതായി  പരാതി….. പുൽപ്പള്ളി പഞ്ചായത്തിലെ 15ാം വാർഡിൽ കോൺഗ്രസ്  സ്ഥാനാർഥിയായി മത്സരിച്ച പി എൻ ശിവനെ വ്യക്തിപരമായ വിഷയങ്ങൾ വലിയ തോതിൽ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുകയായിരുന്നെന്ന് ശിവൻ കൽപ്പറ്റ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു…… 
താൻ മൂന്ന് മാസങ്ങൾക്കകം മരണപ്പെടുമെന്നും വോട്ട് ചെയ്താൽ തന്നെ ബെെ ഇലക്ഷൻ ഉണ്ടാകണമെന്നും ദിവസേന മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്ന മരണശയ്യയിലുള്ള ആളു തന്നെ വേണോ നിങ്ങളുടെ മെമ്പറെന്നും വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ശിവൻ പറഞ്ഞു. സി പി എമ്മിലെയും ബി ജെ പി യിലെയും എതിർ സ്ഥാനാർഥികളായി നിന്നവരാണ് ഇത്തരത്തിൽ വ്യക്തിഹത്യ നടത്തി  പ്രചരണം നടത്തിയതെന്നും ശിവൻ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പിൽ പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാർഡിലെ ആശ വർക്കറായി ജോലി ചെയ്യുന്ന സ്ത്രീ മാെബെെൽ ഫോണിലൂടെ മാസങ്ങളുടെ ആയുസ് മാത്രമേ തനിക്ക് ഉള്ളൂ എന്നും പ്രചരിപ്പിച്ചു. വിഷയത്തിൽ ഇലക്ഷൻ കമ്മീഷനും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും, റീ ഇലക്ഷൻ നടത്തണമെന്നാണ് ആവശ്യമെന്നും ശിവൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ   406 വോട്ടിന് ജയിച്ച സ്ഥാനാർത്ഥിയായ ശിവൻ ഇത്തവണ 26 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. വാർത്താ സമ്മേളനത്തിൽ സിജു തോട്ടത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *