September 17, 2026

‘അരികിലുണ്ട് എടവക’ പ്രവാസികൾക്കായി ഓൺലൈൻ ഗ്രാമസഭ

0
IMG-20210129-WA0133.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാടിൻ്റെയും നാട്ടുകാരുടേയും വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തും എടവകയുടെ പ്രവാസികളും ഒത്തുചേരുക എന്ന ലക്ഷ്യത്തിനായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിക്കുവാൻ എടവക ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം തീരുമാനിച്ചു. അരികിലുണ്ട് എടവക എന്ന പേരിൽ ഫെബ്രുവരി 12 ന് വെള്ളിയാഴ്ച ഇന്ത്യൻ സമയം 11 മണിക്ക് സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രവാസി ഗ്രാമസഭയിൽ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന എടവകക്കാർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, ജെൻസി ബിനോയി, സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *