കാല്‍പ്പന്തുകളിയിലൂടെ കാരുണ്യം ചൊരിയാനായി വള്ളിയൂര്‍ക്കാവില്‍ 16-മുതല്‍ പന്തുരുളും.: ഉദയ ഫുട്ബോൾ ടൂർണ്ണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായി.
മാനന്തവാടി;കാണികള്‍ക്ക് ആവേശവും രോഗികള്‍ക്ക് സമാശ്വസവും പകരുന്ന വയനാട് ജില്ലയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ മേളകളിലൊന്നായ ഉദയ ഫുട്ബോളിന് മറ്റന്നാൾ വള്ളിയൂര്‍ക്കാവ് മൈതാനിയില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ടൂര്‍ണ്ണമെന്റിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും അവസാന ദിവസം കാരുണ്യ പ്രവര്‍ത്തികള്‍ക്കായി വിതരണം ചെയ്തു കൊണ്ട് ശ്രദ്ധനേടിയ ഉദയ ഫുട്ബോള്‍ പതിനഞ്ചാമത് മേളയാണ് മറ്റന്നാൾ മുതല്‍ മാര്‍ച്ച് 4 വരെ നടക്കുന്നത്.
കൊയിലേരി ഉദയ വായനശാലയാണ് മേളയുടെ പ്രധാനസംഘാടകര്.മുന്‍ വര്‍ഷം മാത്രം രണ്ടര ലക്ഷം രൂപയാണ് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന് നല്‍കിയത്.നിരവധി അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും നിത്യരോഗികള്‍ക്കും മേളയിലൂടെ സമാഹരിക്കുന്ന തുക വിതരണം ചെയ്തിരുന്നു.നിരാലംബര്‍ക്ക് ജീവനോപാധികള്‍ വതരണം ചെയ്തും മേള ശ്രദ്ധ നേടിയിരുന്നു. ഈവര്‍ഷം അഞ്ച് ലക്ഷം രൂപ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന് നല്‍കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ഫുട്ബോള്‍ മേള സൗജന്യമായി കാണാനാണ് സൗകര്യമൊരുക്കിയതെങ്കിലും കാണികള്‍ നല്കുന്ന സംഭാവനയാണ് ദിവസം 30,000 രൂപയോളം ചിലവ് വരുന്ന മേളയുടെ വരുമാനം.വിദേശ താരങ്ങളുള്പ്പെട അണിനിരക്കുന്ന നിലമ്പൂര്‍,കാളികാവ്,മലപ്പുറം,കൊടുവള്ളി,വടകര,ചേന്ദമംഗല്ലൂര്‍,കാടാമ്പുഴ,കണൂര്,വയനാട് തുടങ്ങി പതിനാല് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.
മറ്റന്നാൾ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ നഗരസഭാ ചെയര്മാന് വി ആര് പ്രവീജ് പതാക ഉയര്‍ത്തും. ഡി വൈ എസ് പി കെ എം ദേവസ്യ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭാരവാഹികളായ പി ഷംസുദ്ദീന്,കമ്മനമോഹനന്,എ എം നിശാന്ത്,ഡോ.ഗോകുല്‍ദേവ്,കുഞ്ഞാപ്പ,അപ്പച്ചന് എളപ്പുപാറ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..






Leave a Reply