June 20, 2026

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തന സമ്മേളനങ്ങള്‍ക്ക് തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
കോട്ടയം ജില്ലയില്‍ നിന്നുമാണ് ജില്ലാ പ്രവര്‍ത്തന സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 
ഫെബ്രുവരി 20 ന് രാവിലെ 10 ന് കാസര്‍ഗോഡ്, ഉച്ചയ്ക്ക് 3ന് കണ്ണൂര്‍, 21 ന് ഉച്ചയ്ക്ക് 3 ന് കോഴിക്കോട്, 24 ന് രാവിലെ 10 ന് കൊല്ലം, ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം, വൈകിട്ട് 6 ന് എറണാകുളം, 25 ന് രാവിലെ 10 ന് ആലപ്പുഴ, ഉച്ചയ്ക്ക് 3 ന് പത്തനംതിട്ട, 26 ന് രാവിലെ 10 ന് ഇടുക്കി, 27 ന് രാവിലെ 11 ന് മലപ്പുറം, 28  രാവിലെ 10 ന് പാലക്കാട്, മാര്‍ച്ച് 2 ന് രാവിലെ 11 ന് വയനാട്, മാര്‍ച്ച് 3 രാവിലെ 10 ന് തൃശൂര്‍ എന്നിങ്ങനെയാണ് ജില്ലാ പ്രവര്‍ത്തന സമ്മേളനങ്ങള്‍.
കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങള്‍, കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
സി.പി.എം വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബസഹായനിധി ഫണ്ട് പിരിവ് 22 ന് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുമെന്ന് തമ്പാനൂര്‍ രവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *