ദേവാലയം’ ക്രിസ്‌തീയ ഭക്തിഗാന സി.ഡി. പ്രകാശനം 24 ന്
ദേവാലയം' ക്രിസ്‌തീയ ഭക്തിഗാന സി.ഡി. പ്രകാശനം 24 ന് നടക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 മണിക്ക് സിനിമ താരം സ്പടികം ജോർജും ഒ.ആർ. കേളു എം.എൽ എ യും ചേർന്ന് നടത്തുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
മാനന്തവാടി നാലാം മൈൽ ജ്യോതിഷ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടക്കുക. സംവിധായകൻ രാജീവൻ മമ്മിളി, സ്ക്രിപ്റ്റ് റൈറ്റർ വാസു വാളിയിൽ, ശാലോം ടി.വി. പ്രോഗ്രാം ഡയറക്ടർ ബിന്റോ കെ ജോസ് തുടങ്ങിയവർ സംബന്ധിക്കും. കെസ്റ്റർ, ബിജുനാരായണൻ,അഭിജിത് കൊല്ലം,നിഖിൽ ബാബു,മെറിൻ ഗ്രഗരി, സിന്ധു മനു ജോണി തുടങ്ങി 11ഓളം ഗായകർ ആലപിച്ച ശ്രുതി മധുര ഗീതങ്ങൾക്കു രചന നിർവ്വഹിചിരിക്കുന്നത് സിസ്റ്റർ ലൂസി കളപ്പുര FCC, സംഗീതം സിന്ധുമനുജോണിയും നിർവ്വഹിച്ചു. വാർത്താ സമ്മേളനത്തിൽ സിസ്റ്റർ ലൂസി കളപ്പുര fcc ,സിന്ദു മനു ജോണി, മനു കാവുന്തറ, തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply