കുഫോസിൽ സംരംഭകത്വ പരിശീലനം
കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) മത്സ്യസംസ്കരണം ഉൾപ്പടെയുള്ള മേഖലകളിൽ പുതുസംരംഭങ്ങൾ ആരംഭിക്കാനായി യുവജനങ്ങൾക്ക് സൌജന്യമായി ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. നവംബർ 10 മുതൽ ഡിസംബർ 13 വരെയാണ് പരിശീനപരിപാടി. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓൺലൈനായി പ്രാക്ടിക്കൽ ക്ലാസ്സുകളോട് കൂടിയാണ് പരിശീലനം. സയൻസ് വിഷയങ്ങളിൽ ബിരുദമോ ഏതെങ്കിലും സാങ്കേതിക വിഷയത്തിൽ ഡിപ്ളോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9747423380, 9496212930 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഇ മെയിൽ – dsttedp.kufos@gmail.com





Leave a Reply