June 13, 2026

പി.എസ്.സി. കൂടിക്കാഴ്ച

0
IMG_20211103_194451.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് യു.പി.എസ്) എന്‍.സി.എ. ഇ/ടി/ബി കാറ്റഗറി നമ്പര്‍ 528/2020 തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 10 നും ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (എന്‍.സി.എ. വിശ്വകര്‍മ്മ) കാറ്റഗറി നമ്പര്‍ 173/19 തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 11 നും വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ 516/19 തസ്തികയുടെ ഇന്റര്‍വ്യൂ നവംബര്‍ 11, 12, 24, 25, 26 തിയ്യതികളിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി. സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും കെ.ഫോറം (ബയോഡാറ്റ)യും സഹിതം നിശ്ചിത തീയതിയിലും സമയത്തും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഫേസ് ഷീല്‍ഡ് സഹിതം അഭിമുഖത്തിന് ഹാജരാകണം. യഥാസമയം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കാതെ തെരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തീകരിക്കുന്നതാണെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *