August 28, 2026

ജില്ലാ കൗൺസിൽ യോഗം സംഘടിപ്പിച്ചു

0
IMG_20220420_163448.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) വയനാട് ജില്ലാ കൗൺസിൽ യോഗം സംഘടിപ്പിച്ചു. ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എം. മീനാകുമാരി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സംഘടന റിപ്പോർട്ടിൻമേൽ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പി.കെ.ശശി, സുബ്രമഹ്ണ്യ ദാസ്, വി.വി.തോമസ് ,എൻ.സി.രജിത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എ.ഇ.സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും, ജില്ലാ ട്രെഷറർ ടി.രാജൻ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *