April 20, 2024

മാനന്തവാടി രൂപത സുവർണ്ണ ജൂബിലി വർഷം ഉദ്ഘാടനം മെയ് ഒന്നിന്

0
Img 20220428 Wa0012.jpg
മാനന്തവാടി: സീറോ മലബാർ സഭയിലെ 
മാനന്തവാടി രൂപത സുവർണ്ണ ജൂബിലി വർഷം ഉദ്ഘാടനം മെയ് – 1 -ന് നടക്കുമെന്ന് രൂപത നേതൃത്വം മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധമായി സാമൂഹിക, ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളിൽ രൂപത നടപ്പിലാക്കാനുദ്ദേശിക്കുന്ന സുപ്രധാന പദ്ധതികളും മറ്റുള്ളവയും മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് മാർ ജോസ് പൊരുന്നേടം സുവർണ്ണജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിക്കും.മെയ് ഒന്നിന് ദ്വാരക പാസ്റ്ററൽ സെൻ്ററിൽ രൂപതാതല ഉദ്ഘാടനത്തെ തുടർന്ന് മെയ് എട്ടാം തിയതി ഇടവകകളിലും ഒമ്പതാം തിയതി രൂപതയിലെ ഭവനങ്ങളിലും ജൂബിലി ഉദ്ഘാടനം നടക്കും.
മെയ് 1-ന് നടക്കുന്ന സുവർണ്ണജൂബിലി ഉദ്ഘാടനം മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും തൃശ്ശൂർ അതിരൂപതയുടെ ആർച്ചുബിഷപ്പുമായിരുന്ന മാർ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ഉച്ചക്ക് 1.30-ന് ആരംഭിക്കും. തലശ്ശേരി അതിരൂപത യുടെ പുതിയ മെത്രാപ്പോലീത്താ മാർ ജോസഫ് പാംപ്ലാനി വചനസന്ദേശം നല്കും. വിശുദ്ധ കുർബാനക്ക് ശേഷം നടക്കുന്ന സുവർണ്ണജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ ആർച്ചുബിഷപ് എമരിറ്റസ് ജേക്കബ് തൂങ്കുഴി, ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി, കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവരും സാമൂഹിക, രാഷ്ട്രീയ രംഗത്ത് നിന്നുള്ള മറ്റ് പ്രതിനിധികളും പങ്കെടുക്കും. ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം മാർ ജേക്കബ് തൂങ്കുഴി നിർവ്വഹിക്കും. ഭവനരഹിതർ ഇല്ലാത്ത രൂപത എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന ഭവനപദ്ധതിയുടെ ഒന്നാം ഘട്ടമായി രൂപതയുടെ സാമൂഹിക സേവനവിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 50 ഭവനങ്ങളുടെ താക്കോലുകൾ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറും. രൂപതയുടെ പുതുക്കിയ നിയമാവലിയുടെ പ്രകാശനം തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും രൂപത നല്കുന്ന സ്ഥലങ്ങളുടെ ആധാരം കൈമാറൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും നിർവ്വഹിക്കും.
 സുവർണ്ണ ജൂബിലി വർഷത്തിൻ്റെ ഭാഗമായുള്ള ഭവന രഹിതരില്ലാത്ത രൂപതയുടെ ഭാഗമായി അമ്പത് വീടുകൾ പൂർത്തിയായി. ഭൂരഹിതരില്ലാത്ത രൂപത പദ്ധതിയിൽ കല്ലോടിയിൽ പത്ത് ഏക്കർ സ്ഥലം ഒരുക്കിയിട്ടുണ്ട്. മാനന്തവാടി സെൻ്റ് ജോസഫ്സ് ആശുപത്രിയോടനുബന്ധിച്ച് ഡയാലിസിസ് സെൻ്റർ 
ആരംഭിക്കും. ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എഡ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് മുതലായവ തൊഴിൽ പരിശീലനം – നൈപുണ്യവികസനം – സാമൂഹ്യസുരക്ഷ ഇൻഷുറൻസ് പദ്ധതികൾ – ലീഗൽ എയ്ഡ് സെന്റർ,
ചരിത്ര ഗ്രന്ഥവും ചരിത്ര സെമിനാർ സംഘടിപ്പിക്കൽ സ്മാരകങ്ങൾ നിർമ്മിക്കൽ,വിവിധ കൺവെൻഷനുകൾ സംഗമങ്ങൾ ,
 നീലിഗിരി പാക്കേജ്, – കാർബൺ സീറോ രൂപതക്കായി ഹരിതം പദ്ധതി എന്നിവയും ജൂബിലിയോടനുബന്ധിച്ച് നടക്കും.പത്രസമ്മേളനത്തിൽ 
ബിഷപ് മാർ ജോസ് പൊരുന്നേടം (മാനന്തവാടി രൂപതയുടെ മെത്രാൻ മോൺ. പോൾ മുണ്ടോളിക്കൽ (രൂപത വികാരി ജനറാൾ) 
സുവർണ്ണജൂബിലി കമ്മറ്റി കൺവീനർ
ഫാ. ബിജു മാവറ, രൂപത പി.ആർ.ഒ ടീമംഗങ്ങളായ 
 ഫാ. ജോസ് കൊച്ചറക്കൽ , സാലു മേച്ചേരിൽ , ജോസ് പള്ളത്ത് ,സെബാസ്റ്റ്യൻ പാലംപറമ്പിൽ,
 ഫാ. നോബിൾ തോമസ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *