April 27, 2024

നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം

0
Gridart 20220428 1718554032.jpg
കൽപ്പറ്റ : നെക്സ്റ്റ് സ്റ്റോറിന് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകാരം.അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറഞ്ഞ വയനാട്ടിൽ നിന്നാരംഭിച്ച ടെക്നോളജി & ഇ കോമേഴ്‌സ് കമ്പനിക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയ (വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് ) ത്തിൻ്റെ ആദ്യ 'സ്റ്റാർട്ടപ്പ് ഇന്ത്യ' അംഗീകാരം ലഭിച്ചത് .
കൽപ്പറ്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നെക്സ്റ്റ് സ്റ്റോർ ഗ്ലോബൽ ടെക്  എന്ന കമ്പനിക്കാണ് 'സ്റ്റാർട്ടപ്പ് ഇന്ത്യ' അംഗീകാരം ലഭിച്ചത്. വയനാട്ടിൽ നിന്ന് കാർഷിക ഉത്പ്പന്നങ്ങൾ ഓൺലൈൻ വഴി ഓർഡർ ശേഖരിച്ച് വിതരണം നടത്തികൊണ്ട് അഞ്ചു വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച കമ്പനി ആദ്യ ലോക്‌ഡോൺ കാലത്ത് ആരംഭിച്ച വിത്ത് വണ്ടി വഴിയും വിത്തുമുതൽ വിളവ് വരെ എന്ന പദ്ധതിയിലൂടെ കാർഷിക ഓൺലൈൻ സ്റ്റോറായ ഫുഡ് കെയർ വഴിയുമായി ഇതുവരെ എട്ട് ലക്ഷത്തിലധികം പരമ്പരാഗത പഴം പച്ചക്കറി വിത്ത് പായ്ക്കാറ്റുകൾ ഇന്ത്യയിൽ മുഴുവൻ വിതരണം ചെയ്തുകഴിഞ്ഞു ഇതിന് സംസ്ഥാന കൃഷിവകുപ്പിൻ്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.കേരളത്തിലെ സുഗന്ധവിളകൾ ,കാപ്പി , തേയില എന്നിവയായിരുന്നു നെക്സ്റ്റ് സ്റ്റോർ ആദ്യം വിതരണം ചെയ്തുതുടങ്ങിയതെങ്കിലും ഇന്ന് നൂറിലധികം തിരഞ്ഞെടുത്ത വിഭാഗങ്ങളിലായി അരലക്ഷത്തിലധികം ഉത്പ്പന്നങ്ങളും വിവിധ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും നടത്തിവരുന്നു. ഇന്ത്യയിലും വിദേശത്തുമായി സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്ക് മികച്ച മാർക്കറ്റ് പിന്തുണയുണ്ട്.
കാർഷിക മേഖലയിലും ഗ്രാമീണ ഉത്പ്പന്ന സേവനങ്ങൾ, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ഫിനാൻസ് സർവീസ് , ആരോഗ്യം, മീഡിയ, വിനോദം , ടുറിസം, ഇ കോമേഴ്‌സ് എന്നീ മേഖലകളിലും ഗുണകരമായ നിരവധി ടെക് അനുബന്ധ നൂതന പദ്ധതികൾ കമ്പനി വികസിപ്പിച്ച് വരുന്നതായി സി എം ഡി : രാജേഷ് .കെ എക്സിക്യൂട്ടീവ് ഓഫീസർ ( സ്റ്റാർട്ടപ്പ് ) : ഇമ്മാനുവേൽ മനോജ്
ഡയറക്ടർ ( മാർക്കറ്റിങ് ) : സെന്തിൽ കുമാർ
പി ആർ ( ടെക് സർവീസ് ) :ദുർഗ്ഗ നായർ
എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *