April 26, 2024

പ്ലസ് വണ്‍ പ്രവേശനം, സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണം : ടി.സിദ്ധീഖ് എം.എല്‍.എ

0
Img 20220702 Wa00482.jpg
കല്‍പ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടികള്‍ക്ക് ആനുപാതികമായി ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത കുറവ് നികത്തി ജില്ലയില്‍ നിന്നും യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പു വരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ടി സിദ്ധീഖ് എം.എല്‍.എ.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വന്യജീവികളുടെ ആക്രമണം തുടങ്ങി സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങള്‍ ജില്ലയില്‍ അനുദിനം ദുസ്സഹമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തുടര്‍പഠന സാധ്യതകളെ ബാധിക്കുന്ന രീതിയില്‍ സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു. അധ്യായനത്തില്‍ മികവും, ഉന്നത വിജയവും, ഭൗതിക സാഹചര്യങ്ങളുമുള്ള ഹയര്‍സെക്കന്ററി സ്‌ക്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കുകയും, ജനറല്‍, മൈനോറിറ്റി, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള സ്‌കൂളുകളില്‍ തന്നെ പഠനം ഉറപ്പു വരുത്തുന്നതിന് പ്രത്യേക അലോട്ട്‌മെന്റുകള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കണം. സമീപ ജില്ലകളിലെ സ്‌കൂളുകളെ ആശ്രയിക്കുവാന്‍ സാധിക്കാത്ത ഭൂമിശാസ്ത്രപരമായ സവിശേഷ സാഹചര്യമുള്ളതും, അയല്‍ സംസ്ഥാനമായ കര്‍ണാടക-തമിഴ്‌നാട് മായി അതിര്‍ത്തി പങ്കിടുന്നതുമായ ഒരു ജില്ല എന്ന നിലക്ക് തുടര്‍പഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് തുല്യമായി പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ബാച്ചുകളും, കോഴ്‌സുകളും അനുവദിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ കൈ കൊള്ളണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍സെക്കണ്ടറി സ്‌കൂളായി ഉയര്‍ത്തുകയും നിലവില്‍ ഭൗതിക സാഹചര്യങ്ങളും, ഉയര്‍ന്ന പഠന നിലവാരവും പുലര്‍ത്തുന്ന സ്‌കൂളുകളില്‍ അധിക ബാച്ചുകളും വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന കോഴ്‌സുകള്‍ക്ക് പ്രാമുഖ്യം നല്‍കി പരമാവധി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് എസ്.എസ്.എല്‍.സി വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പ് വരുത്തണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *