April 25, 2026

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
IMG-20220704-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :  വള്ളിയൂർക്കാവ് റോഡിൽ ഡിലേനി ഭവൻ ജംഗ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിയൂർക്കാവ് കാവണ കോളനിയിലെ പരേതനായ സുബ്രഹ്മണ്യൻ്റെ മകൻ അനിൽ (20) ആണ് മരിച്ചത്. ഇന്നലെ  രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ബൈക്കിന് പിന്നിൽ സഞ്ചരിക്കുകയായിരുന്നു അനിൽ. അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശി
വിഷ്ണു (22) പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. 
ലക്ഷ്മിയാണ് അനിലിൻ്റെ അമ്മ.
സഹോദരൻ :മനോജ്‌,വിഷ്ണു, അഖില.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *