April 23, 2024

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു

0
Gridart 20220705 1052030762.jpg
പുൽപ്പള്ളി : പുൽപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലൻ ( 72 ) ആണ് പരിക്കേറ്റത്.ഇന്നലെ  വൈകുന്നേരം 3.30 ഓടെയാണ് സംഭവം. വയലിൽ പണിയെടുക്കുകയായിരുന്ന ബാലന് നേരെ രണ്ട് കാട്ടുപന്നികൾ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. വലതുകാലിന് സാരമായി പരിക്കേറ്റ ബാലനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *