April 19, 2024

പുൽപ്പള്ളി ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ആദരിക്കലും നടത്തി

0
Img 20220713 085719.jpg
പുൽപ്പള്ളി :  പുൽപ്പള്ളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്   പുൽപ്പള്ളി ലയൺസ് ഹാളിൽ വച്ച് നടന്നു. പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ Ad. ഡെന്നിസ് തോമസ് MJF സ്ഥാനാരോപണം നടത്തി.  സർവീസ്  പ്രൊജക്ടിന്റെ ഭാഗമായി പുൽപ്പള്ളി കാരുണ്യ പെയിൻ & പാലിയേറ്റീവിന് ധനസഹായം നൽകി.  അതിരാറ്റ്കുന്ന് ഗവ.ഹൈസ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണവും ചെയ്തു. കൂടാതെ  +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ ലഭിച്ച ആൽവിൻ എൽദോ വിൽസൺ, കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റായും പുൽപ്പള്ളി മർച്ചൻറ് ക്ലബ് പ്രസിഡൻറായും പ്രവർത്തിച്ചു വരുന്ന  A.C. തോമസ്, ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്രിസ്റ്റ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്ത  സിപി ജോയിക്കുട്ടി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്ത പുല്പള്ളി  യൂണിറ്റ് പ്രസിഡൻറ്  മാത്യു മത്തായി ആതിര , വയനാട് ജില്ലയിലെ മികച്ച യുവ സംരഭകനായി തിരഞ്ഞെടുത്ത  ലിയോ ടോം ജോസ് എന്നിവരെ  ആദരിച്ചു.   ഷാൻറി ഫിലിപ്പ് A C S., Dr.  ശശിധരൻ A C S, സുരേഷ് ബാബു (District coordinator FBS ), സജി ജോർജ് (Region Chairperson), ഷാജി K.R (Zone Chairperson)എന്നിവർ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു . പുതിയ പ്രസിഡണ്ടായി .V.R ജയപ്രകാശ്, സെക്രട്ടറിയായി A.C.തോമസ്,  ട്രഷററായി  ഷൈജു തങ്കച്ചൻ എന്നിവർ സ്ഥാനവും  ഏറ്റു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news