April 18, 2024

വെള്ളക്കെട്ടിൽ വലഞ്ഞ് പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് വിദ്യാർത്ഥികളും അധ്യാപകരും

0
Img 20220715 Wa00182.jpg
പുൽപ്പള്ളി : മഴ കനത്തതോടെ പുൽപ്പള്ളി പഴശ്ശിരാജ കോളേജിന് പ്രധാന കവാടത്തിന് മുൻപിൽ വെള്ളക്കെട്ട് ഉയർന്നതോടെ വലഞ്ഞു വിദ്യാർഥികളും അധ്യാപകരും.രണ്ടു വർഷം മുമ്പ് ഷെഡ് – മുള്ളൻകൊല്ലി റോഡ് പൊതുമരാമത്തു റീട്ടാർ ചെയ്തപ്പോൾ കോളേജിനു മുൻപിൽ റോഡ് ഉയർത്തി പണിതത് മൂലമാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. റോഡ് പണി കഴിഞ്ഞതോടെ നിലവിലുണ്ടായിരുന്ന കൽവർട്ട് മണ്ണ് മൂടി പോയിരുന്നു.അതോടെ മഴവെള്ളം തീർത്തും ഒഴുകിപ്പോകാതെയായി. ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടുകൾ രൂപം പ്രാപിക്കുകയാണ് ഇപ്പോൾ.നിലവിൽ കോളേജിന്റെ പ്രധാന കവാടത്തിനു മുൻപിലും കോമ്പൗണ്ടിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.ഈ വെള്ളം ഒഴുകി പോകുവാൻ ഒരു സംവിധാനവും നിലവില്ല.ആയിരത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയത്തിലെ പ്രധാന കവാടത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം തന്നെ പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റൻറ് എൻജിനീയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിന്മേൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്ന് മാനേജ്മെൻറ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *